സയണിസ്റ്റ് ഭീകരതക്കെതിരെ യൂത്ത് ലീഗ്; പെരുന്നാൾ ദിനത്തിൽ ഖുദ്സ് ഐക്യദാർഢ്യം

New Update

publive-image

തൃശൂര്‍:ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും ഗാസയിലും തുടരുന്ന ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ്.

Advertisment

publive-image

തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് കുടുംബത്തോടൊപ്പം പ്ലക്കാർഡ് ഉയർത്തിയും സോഷ്യൽ മീഡിയ കാമ്പയിനും വഴിയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഐക്യദാർഢ്യ സമരം നടത്തിയത്.

publive-image

യൂത്ത് ലീഗ് നേതാക്കളോടൊപ്പം ജില്ലയിൽ നിന്നുള്ള മുസ്‌ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും സമരത്തിൽ കണ്ണികളായി.

publive-image

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് കടപ്പുറത്തും ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് നാട്ടികയിലും ജനറൽ സെക്രട്ടറി പി എം അമീർ ചേലക്കരയിലും ട്രഷറർ എം പി കുഞ്ഞിക്കോയ തങ്ങൾ മുള്ളൂർക്കരയിലും ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് തളിക്കുളത്തും സെക്രട്ടറി എം എ റഷീദ് കാളത്തോടും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ അബ്ദുൽ കരീം ചെറുതുരുത്തിയിലും ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ വാടാനപ്പള്ളിയിലും ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് കടപ്പുറത്തും സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അഫ്ഫസൽ, ജില്ലാ ട്രഷറർ കെ കെ സക്കരിയ എന്നിവർ കൈപ്പമംഗലത്തും കുടുംബത്തോടൊപ്പം സമരത്തിൽ പങ്കെടുത്തു. ജില്ലയിൽ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സമരങ്ങൾ നടന്നു.

thrissur news
Advertisment