കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

New Update

publive-image

കണ്ണൂർ: പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരികളെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

NEWS
Advertisment