'ഗാന്ധിഗിരി' യൂട്യൂബ് പരമ്പര ഉദ്ഘാടനവും ആദ്യ ഷൂട്ടിങ്ങും നടന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കേരള പ്രദേശ് പ്രവാസി ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമിറ്റിയും കേരളാ ആർട്സ് ആൻഡ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗാന്ധിഗിരി' എന്ന യൂ ടുബ് പരമ്പരയുടെ ചിത്രീകരണ ഉദ്ഘാടനം വി.കെ ശ്രീകണ്ഠൻ എംപി നിർവ്വഹിച്ചു.

അകത്തേത്തറ ശബരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ പ്രവാസി ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ എംവിആർ മേനോൻ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്മി പദ്മനാഭൻ, പി.പി വിജയകുമാർ, ദേവൻ സി, ഗീത, പ്രസന്നൻ മുളത്തൂർ,
ശ്രീജിത്ത് മാരിയേൽ എന്നിവർ സംസാരിച്ചു.

palakkad news
Advertisment