സിനിമ തിയേറ്ററിൽ തൊട്ടടുത്തിരുന്ന ആൾ അയാളുടെ പ്രൈവറ്റ് പാർട്ട് കാണിച്ചു: ദുരനുഭവം വെളിപ്പെടുത്തി യൂട്യൂബ് താരം ഹില

author-image
Charlie
New Update

publive-image

Advertisment

അസ്ല മാര്‍ലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ് ഹില. മോട്ടിവേഷന്‍, സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഹില തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോള്‍ ഇതാ തനിയ്ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് ഹില.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് ഹില ആദ്യം പങ്കുവെച്ചത്. സ്‌കൂളിന്റെ വാഷ്‌റൂം ഭാഗത്ത് നിന്നു നോക്കുബോള്‍ റോഡ് സൈഡ് കാണാന്‍ പറ്റുമായിരുന്നു. ചെറിയൊരു പോക്കറ്റ് റോഡാണ്. സ്‌കൂളിന്റെ അവിടെ നിന്ന് നോക്കുമ്പോള്‍ ഒരാള്‍ ബൈക്കില്‍ ഇരുന്ന് പ്രൈവറ്റ് പാര്‍ട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഇക്കാര്യം ആരോടും പറയാന്‍ പറ്റിയില്ലെന്ന് ഹില പറഞ്ഞു.

കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയപ്പോഴും സമാനമായ സംഭവമുണ്ടായി. തൊട്ടപ്പുറത് ഇരുന്നയാള്‍ ഇതേപോലെ തന്നെയായിരുന്നു ചെയ്തത്. ആ സമയത്ത് തനിക്കോ ഫാമിലിക്കോ ഒന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. പിന്നീട് എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ എന്ന് ചിന്തിച്ചപ്പോഴാണ് അതൊരു ജിജ്ഞാസയാണെന്ന് മനസിലായതെന്നും അങ്ങനെയാണ് താന്‍ സെക്‌സ് എജ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോ ചെയ്തു തുടങ്ങിയതെന്നും ഹില പറഞ്ഞു.

Advertisment