അന്താരാഷ്ട നേഴ്സിങ്ങ് ദിനത്തിനോടനുബന്ധിച്ച് തിടനാട് വൈസ് മെൻസ് ക്ലബ്ബിൻ്റെ ആഭ്യമുഖ്യത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഹോമിയോ മെഡിസിൻ വിതരണവും മാസ്ക്കും സാനിറ്റൈസറും വിതരണവും നടത്തി

New Update

publive-image

തിടനാട്:അന്താരാഷ്ട നേഴ്സിങ്ങ് (മെയ് 12) ദിനത്തിനോട് അനുബന്ധിച്ച് തിടനാട് വൈസ് മെൻസ് ക്ലബ്ബിൻ്റെ ആഭ്യമുഖ്യത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഹോമിയോ മെഡിസിൻ വിതരണവും തിടനാട് പോലീസ് സ്റ്റേഷനിലേക്കും, തിടനാട് എച്ച്പിസിയിലേക്കും മാസ്ക്കും സാനിറ്റൈസറും വിതരണവും നടത്തി.

Advertisment

publive-image

കൂടാതെ ഡിസിസി സെൻററിലേയും, പിഎച്ച്സിയിലേയും നേഴ്സിങ്ങ് സ്റ്റാഫിന് മധുരവിതരണവും നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി ജോർജ്, തിടനാട് സബ് ഇൻസ്പക്ടർ, പിഎച്ച്സി ഡോക്ടർ, ജെഎച്ച്ഐ നേഴ്സിങ്ങ് സ്റ്റാഫ്, വൈസ് മെൻ ആക്ടിങ്ങ് സെക്രട്ടറി വൈഎം സുമേഷ്മാവറ, വൈഎം എംഎസ് ഹരിലാൽ (ആക്ടിങ്ങ് പ്രസിഡൻ്റ് 2021-22) എന്നിവർ സംബന്ധിച്ചു.

kottayam news
Advertisment