യുബര്‍ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ 16-കാരിക്ക് 27 വര്‍ഷം തടവ്

New Update

സ്‌ക്കോക്കി (ഇല്ലിനോയ്): യൂബര്‍ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ എലിസ വാസ്‌നിയെ എന്ന 19 കാരിക്ക് 27 വര്‍ഷത്തെ ജയില്‍ ശിക്ഷ. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 16 വയസ്സായിരുന്നു പ്രായം. കുക്ക് കൗണ്ടി ജഡ്ജി തിമോത്തി ചേമ്പേഴ്‌സാണ് ശിക്ഷ വിധിച്ചത്. 2017 മേയ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 3.30നാണ് ഷിക്കാഗോ സ്‌ക്കോക്കിയിലുള്ള വാള്‍മാര്‍ട്ടിനു സമീപത്തു നിന്നാണ് എലിസ യുബറില്‍ കയറിയത്.

Advertisment

publive-image

പിന്‍സീറ്റിലിരുന്നിരുന്ന ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച കത്തി കൊണ്ടു 37കാരനായ യുബര്‍ ഡ്രൈവറുടെ പുറകില്‍ തുടരെ തുടരെ കുത്തിയത്. കുത്തേറ്റ യുബര്‍ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി സമീപത്തുള്ള വീടിനു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചു. രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനു ശേഷം യുബര്‍ കാറുമായി രക്ഷപ്പെട്ട എലിസയുടെ വാഹനം അപകടത്തില്‍പെട്ടു. പൊലീസ് എത്തി എലിസയോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് ടേയ്‌സര്‍ പ്രയോഗം നടത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. പതിനാറു വയസ്സായിരുന്നു പ്രായമെങ്കിലും അഡല്‍ട്ട് ആയിട്ടാണ് ഇവര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയതെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.

ലിങ്കന്‍ വുഡില്‍ 2006 ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.

yuber driver
Advertisment