രണ്ടാമത് യൂത്ത് ഇന്ത്യ സെവൻസ് ടൂർണമെന്റ് ഒക്ടോബർ 11, 18 തിയ്യതികളിൽ അരങ്ങേറും .

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, October 9, 2019

റിയാദ് : ജരീർ മെഡിക്കൽസ് സെന്റർ വിന്നേർസ് ട്രോഫ്യ്ക്കും ഫോക്കസ് ലൈൻ ഷിപ്പിംഗ് റണ്ണേർസ് ട്രോഫിക്കും വേണ്ടി റിയാദ് യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 2019, സീസൺ 2 ഒക്ടോബർ 11, വെള്ളിയാഴ്ച്ച ആരംഭിക്കും. റിയാദിലെ റിഫയുമായി സഹകരിച്ചു നടത്തുന്ന  ടൂർണമെന്റിൽ റിയാദിലെ പ്രശസ്തരായ 16 ടീമുകൾ അണിനിരക്കുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി .

യൂത്ത് ഇന്ത്യ സൂപ്പര്‍ കപ്പ് ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ 

സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ഫുട്ബോള്‍ മത്സര ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി ടൂർണമെന്റിന്റെ പ്രത്യേക ആകർഷണമാണെന്ന് സംഘാടകര്‍ പറയുന്നു . . ഒക്ടോബര് 11,  18 തീയതികളിൽ റിയാദ് ഖർജ് റോഡിലെ അസ്കാൻ സ്റ്റേഡിയത്തിൽ മത്സരങ്ങള്‍ അരങ്ങേറും.

ഒക്ടോബര് 18ന്  സമാപന ദിവസം റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസി യേഷനും തമ്മിൽ നടക്കുന്ന വാശിയേറിയ മത്സരം ടൂർണമെ ന്റിന്റെ മികവേറും. ടൂർണമെന്റിന്റെ വിജയത്തിനായി  101 അംഗ  സംഘാടക സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു .

വാര്‍ത്താസമ്മേളനത്തില്‍  അബ്ദുൽ കരീം പയ്യനാട് – ക്ലബ് മാനേജർ, നബീൽ പാഴൂർ – ടൂർണമെന്റ് കൺവീനർ, ഫാഹിദ് നീലഞ്ചേരി ,  ജംഷിദ്,  മുസ്തഫ കവ്വായ് (സ്പോണ്‍സേര്‍ഴ്സ്)  എന്നിവര്‍ പങ്കെടുത്തു.

×