/sathyam/media/post_attachments/tp4UrHInC8M8wSwn6EqW.jpg)
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ സൈക്കോളജി പിജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് കാലത്തെ സൗജന്യ കൗൺസിലിംഗ് സേവന പദ്ധതിയായ യുവസാന്ത്വനം കോഴിക്കോട് ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്ത് സൈക്കോളജി വിഭാഗം മേധാവി ഡോക്ടർ എമേർസൺ വി.പി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ റവ ഡോക്ടർ മാത്യു ജോർജ് വാഴയിൽ അധ്യക്ഷനായിരന്നു. പ്രിൻസിപ്പൽ ഡോക്ടർ ടോമി ആൻറണി, വൈസ് പ്രിൻസിപ്പൽ റവ ഡോക്ടർ ലാലു ഓലിക്കൽ, സൈക്കോളജി വിഭാഗം മേധാവി ഡോക്ടർ ജിഷ പി.ആർ എന്നിവർ ആശംസകൾ അറിയിച്ചു. സൈക്കോളജി വിഭാഗം അസി.പ്രൊഫ റവ. ഡോ. ജിമ്മി അക്കാട്ട് സ്വാഗതവും അസി. പ്രൊഫ. സനറ്റ് തോമസ് നന്ദിയും പറഞ്ഞു.