അമിത് ചക്കാലക്കൽ നായകനാകുന്ന ‘യുവം’ പ്രദർശനത്തിന്. ചിത്രത്തിലെ ‘സുഹൃദം’ ഗാനവീഡിയോ ശ്രദ്ധേയമാവുന്നു… !

ഫിലിം ഡസ്ക്
Friday, January 15, 2021

‘ഹണിബീ’ യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിലെ ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ‘സുഹൃദം’ എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

സാമൂഹ്യ പ്രിതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമ്മത്തിൻ്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് “യുവ” യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തൻ്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്.

പുതുമുഖ സംവിധായകൻ പിങ്കു പീറ്റർ അണിയിച്ചൊരുക്കുന്ന ” യുവ “ത്തിലെ നായിക ഡയാന എസ് ഹമീദാണ്. ഇന്ദ്രൻസ്, നെടുമുിവേണു, സായ് കുമാർ, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, അഭിഷേക് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://youtu.be/LY9YEZlKt80

-സികെ അജയ് കുമാർ

 

×