കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈറ്റ് : കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു . പ്രദേശത്തെ നെഗറ്റീവ് പ്രതിഭാസങ്ങള്‍ ഇല്ലാതാക്കുന്നതിവും സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്നും ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികളാണ് ആരംഭിച്ചത്.

ജലീബിലെ മാനില്യം നീക്കം ചെയ്യാനുള്ള നടപടികള്‍ ഈ മാസം ആദ്യം തന്നെ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി .ഹൗസിംഗ് ലംഘനങ്ങള്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തരമന്ത്രാലയത്തിന്റെ ഇമിഗ്രേഷന്‍ വകുപ്പ്, എന്‍വയോന്‍മെന്റ് പബ്ലിക് അതോറിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാരും പദ്ധതിയില്‍ പങ്കാളികളാകും. പ്രധാന റോഡുകളിലെല്ലാം പൊലീസ് ചെക്ക്‌പോയിന്റുകള്‍ സ്ഥാപിക്കും.

×