കേരളത്തില്‍ ക്രൈസ്തവര്‍ കുറയുന്നു; ആശങ്ക ആവര്‍ത്തിച്ച്‌ സഭാ കേന്ദ്രങ്ങൾ

author-image
Charlie
Updated On
New Update

publive-image

തൃശ്ശൂര്‍: സംസ്ഥാനത്ത് ക്രൈസ്തവര്‍ കുറയുന്നതായ തൃശ്ശൂര്‍ അതിരൂപത ബിഷപ്പിന്റെ പ്രസ്താവനക്ക് പിന്നാലെ സമാന ആശങ്ക പങ്കുവച്ചു സഭാ വക്താവ് രംഗത്ത് .

തൃശൂർ അതിരൂപതാ കുടുംബ കൂട്ടായ്മാ സംഗമത്തിലെ പവർ പ്രസന്റേഷനിൽ ആണ് സീറോ മലബാർ സഭാ വക്താവ് കൂടിയായ ഡോ. മേരി റെജീന സംഭവത്തിലെ ആശങ്ക പങ്കുവച്ചു അവതരണം നടത്തിയത്.

മറ്റ് സമുദായങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പുതിയ കണക്കുകൾ . സഭാ വിശ്വാസികള്‍ വിദേശ ജോലിയോടും വിദേശവാസത്തോടുള്ള ഭ്രമവും ഉപേക്ഷിക്കണമെന്ന വികാരവും നേരത്തെ സഭയ്ക്കുള്ളിൽ നിന്നും പുറത്തു വന്നിരുന്നു.

Advertisment

2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ 1.86 ശതമാനം കൂടി.

കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ളത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് . പ്രവാസികൾ ഏറ്റവും കൂടുതലുള്ള മേഖലകളാണ് ഇവ.

Advertisment