സിംബാബ്‌വേക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയവുമായി ബംഗ്ലാദേശ്

ഉല്ലാസ് ചന്ദ്രൻ
Tuesday, February 25, 2020

ധാക്ക: സിംബാബ്‌വേക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സിന്റെയും 106 റണ്‍സിന്റെയും ജയം. ആദ്യ ഇന്നിംഗ്‌സില്‍ 265 റണ്‍സായിരുന്നു സിംബാബ്‌വേയുടെ സ്‌കോര്‍.

മുഷ്ഫിക്കുര്‍ റഹിമിന്റെ (203 നോട്ടൗട്ട്) ഡബിള്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തില്‍ 560 റണ്‍സാണ് നേടിയത്. കളിയിലുടനീളം മോശം പ്രകടനം നടത്തിയ സിംബാബ്‌വേ രണ്ടാം ഇന്നിംഗ്‌സില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി.

ബംഗ്ലാദേശിനു വേണ്ടി മൊയ്മുള്‍ ഹഖും മികച്ച പ്രകടനം നടത്തി (132 റണ്‍സ്). സിംബാബ്‌വേയ്ക്കുവേണ്ടി സി.ആര്‍. ഇര്‍വിന്‍ മാത്രമാണ് പിടിച്ചുനിന്നത്. (107, 43)

×