ബിസിനസ്സ് രംഗത്ത് നിന്ന് ഡോ .സിദ്ധിഖ് അഹമ്മദിനും സാമുഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനും അവാര്‍ഡ്
ദമ്മാം : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ജീവ കാരുണ്യ രംഗത്ത് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സമാജം യൂത്ത് ഓർഗനൈസേഷൻ്റെ "സയോൺ ജേർണലിസ്റ്റ് ഓഫ് ദി ഈയർ -2019" അവാർഡ് മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂരിന് . ബിസിനസ്സ് എക്സലൻസി അവാർഡ് ഡോ .സിദ്ധിഖ് അഹമ്മദിനും ,സാമൂഹിക പ്രവർത്തകരായ ഇന്ത്യൻ നാരി ശക്തി പുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനും , "സയോൺ പബ്ലിക് സർവീസ് അവാർഡ്- 2019" നൽകിയും ആദരിക്കും.
/sathyam/media/post_attachments/XPnfPt2iMmucTTTZBKLc.jpg)
നവംബർ 15 -ന് വെള്ളിയാഴ്‌ച അഞ്ചു മണി മുതൽ ദമ്മാം ക്രിസ്റ്റൽ ഹാളിൽ വെച്ചാണ് പരിപാടി നടക്കുക . "സ്നേഹസാന്ത്വനം- 2019" എന്ന പേരിൽ കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാറും ,സംഗീത സായാഹ്നവും,അവാർഡ് ദാനവും സംഘടിപ്പി ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരൻ കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാർ നയിക്കും .
/sathyam/media/post_attachments/zcb0c4int3J4bFqHI9xw.jpg)
ഡോ .സിദ്ധിഖ് അഹമ്മദ്, മഞ്ജു മണിക്കുട്ടന്‍
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ബൈജു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ നയിക്കുന്ന സംഗീത സായാഹ്നവും നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന വ്യത്യസ്തമാർന്ന പരിപാടി കളും ചടങ്ങി നോടനുബന്ധിച്ച് നടക്കുമെന്ന് പ്രോഗ്രാം കൺവീനർമാരായ ജേക്കബ് തോമസ് ,മാത്യു ഏബ്രഹാം ,എൽസൺ ജി.സി ,സെക്രട്ടറിമാരായ ലിബു തോമസ് ,ജോഷി പുന്നൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ദമ്മാം മീഡിയ ഫോറം പ്രസിഡണ്ടുകൂടിയാണ് ചെറിയാൻ കിടങ്ങൂര്‍ .
പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂർ സ്വദേശിയായ ചെറിയാൻ രണ്ട് പതിറ്റാണ്ടി ലധികമായി ഇന്ത്യയിലും സൗദിയിലുമായി മംഗളം ദിനപത്രത്തിന്റെ റിപ്പോർട്ടറാണ് .ചിന്നദാദാ ,കണ്മണി തുടങ്ങിയ മലയാള സിനിമയുടെ പി ആർ ഓ ആയും പ്രവർത്തി ച്ചിട്ടിട്ടുണ്ട് .സൗദിയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പ്രസിഡണ്ടുകൂടിയാണ് ചെറിയാൻ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us