ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം കാണാന്‍ ജഡേജ, അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിന്റെ സ്‌ക്രീനിലേക്ക് രണ്ടാമത് എത്തുന്ന ചിത്രമാണ് 'ദ് സോയ ഫാക്ടര്‍'. സോനം കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ വേഷത്തിലാണ് എത്തുന്നത്. ഈ മാസം 20ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദര്‍ശനം കഴിഞ്ഞദിവസം മുംബൈയില്‍ നടന്നു.

Advertisment

publive-image

സോനം കപൂറും ദുല്‍ഖര്‍ സല്‍മാനുമൊപ്പം മുന്‍ ക്രിക്കറ്റ് താരങ്ങളായ അജിത്ത് അഗാര്‍ക്കര്‍, അജയ് ജഡേജ, സഹീര്‍ ഖാന്‍ എന്നിവരും സിനിമ കാണാന്‍ എത്തിയിരുന്നു.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ് സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു. ചിത്രം സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

Advertisment