കുവൈറ്റിലെ മത്സ്യച്ചന്തകളിലേക്ക് വെള്ള ആവോലി തിരിച്ചെത്തി ; ഒരു കുട്ട മീനിന് 100 കെഡി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 17, 2019

കുവൈറ്റ് : കുവൈറ്റില്‍ 45 ദിവസത്തെ മത്സ്യ ബന്ധന നിരോധനത്തിനു ശേഷം വെള്ള ആവോലി മത്സ്യം മീന്‍ചന്തകളിലേക്ക് വിരുന്നെത്തി തുടങ്ങി. വലിയ മീനിന് കൊട്ട ഒന്നിന് 100 കെഡിയാണ് വില യ ഇടത്തരം മീനുകള്‍ക്ക് 80 കെഡി മുതല്‍ 90 കെഡി വരെ കുട്ട ഒന്നിന് വില ലഭിക്കുമ്പോള്‍ ചെറിയ മത്സ്യത്തിന് 75 കെഡി വില ലഭിക്കും.

എന്നാലും ഷാര്‍ഖ് മാര്‍ക്കറ്റില്‍ താരതമ്യേന തിരക്ക് കുറവായിരുന്നു. ഹോട്ടല്‍ ഉടമകളും , റസ്‌റ്റോറന്റ് ഉടമകളുമാണ് കൂടുതലും മാര്‍ക്കറ്റില്‍ എത്തിയത്.

 

 

×