കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് " പൂരം 2019 എക്സിബിഷൻ മാർച്ച് 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ അൽ ഹുദാ - അൽ അഹല്യ അറബിക് സ്‌കൂൾ അബ്ബാസിയ സംഘടിപ്പിച്ചു.
ട്രാസ്‌ക് ജനറൽ സെക്രട്ടറി സിബി പുതുശേരി സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു .ഫർവാനിയ ഗവർണറേറ്റ് മേജർ മുഹമ്മദ് ഫിറോസ് ഉത്‌ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ ജിഷ രാജീവ് , വനിതാവേദി കൺവീനർ ഡോ. ജമീല കരീം, അൽമുല്ല മാർക്കറ്റിങ് എക്സിക്യു്ട്ടീവ് ബേസിൽ വർക്കി, എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഗോപകുമാർ നന്ദി പറഞ്ഞു. സലീഷ് പോൾ, ജോഫ്‌റി ജോർജ്ജ്, രാജേഷ് കല്ലായിൽ, സുകുമാരൻ ടി, നീന ഉദയൻ, പ്രബിത സിജോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
50 ൽ പരം സ്റ്റാളുകൾ , പൊയ്ക്കാളകളും പൊയ്കുതിരകളും വെളിച്ചപ്പാടും ചെണ്ട മേളവും കുരുത്തോല കുടകളുമായി വേലപൂരങ്ങൾ തീർത്ത സാൽമിയ ദേശവും ആകാശത്ത് വർണ്ണ വിസ്‌മയം തീർത്ത ഫഹാഹീൽ ദേശവും വിവിധ തരം രുചിക്കൂട്ടുകളുമായി അബ്ബാസിയ ദേശവും ഫർവാനിയ ദേശത്തിന്റെ അറബിക് ഡാൻസും കുട്ടികൾക്ക് കളിക്കോപ്പും ബലൂണുമായി പൂരപ്പറമ്പാക്കിത്തീർത്ത സിറ്റിദേശവും, ശീതള പാനീയങ്ങളുമായി ജഹ്റ ഏരിയയും, വിവിധ തരം പായസങ്ങളുമായി ഫർവാനിയ ഏരിയയും.
ശ്രീനാഥ് ചേർത്തലയും വാദ്യകലാക്ഷേത്രം കുവൈറ്റിലെ 20 ഓളം പേര് അണിനിരന്നു തീർത്ത മേള വിസ്മയം, പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ ദൃശ്യാവിഷ്കാര നാടൻപാട്ട് , ഡി കെ ഡാൻസ് അവതരിപ്പിച്ച ഫ്ലാഷ് മൊബ് എന്നിവ പൂരത്തിന് കൊഴുപ്പേകി.
കുവൈറ്റിലെ മറ്റുള്ള ജില്ലാ അസോസിയേഷനുകളുടെ സ്റ്റാളുകൾ എടുത്തു പറയേണ്ട ഒന്നായിരുന്നു . വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളും പൂരത്തിന്റെ ആവേശത്തിൽ മതി മറന്ന കാണികളും സാംസ്ക്കാരിക വൈവിധ്യങ്ങളുടെ നാടാണ് തൃശ്ശൂർ ജില്ല എന്ന് മറ്റ് അസ്സോസിയേഷനുകൾക്കും ബോധിച്ച തരത്തിലായിരുന്നു . ഒരു ചെറുപൂരം ഈ മണലാര്യത്തിൽ നടത്താൻ നമ്മൾക്ക് സാധിച്ചു .
പൂര നഗരിയിൽ എത്തിച്ചേർന്നവർക്കായി മൊബൈൽ ഫോട്ടോഗ്രാഫി, പായസ, ബിരിയാണി ,ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ദേശക്കാർ ആഘോഷത്തിമിർപ്പിൽ ആടിയമർന്നപ്പോൾ മറ്റുജില്ലക്കാരിലും ആവേശമുയർത്തി പൂരം 2019 എക്സിബിഷൻ കുവൈറ്റിൽ.
പൂരം എക്സിബിഷൻ 2019ൽ എത്തി പരിപാടി ഗംഭീരമാക്കിയ എല്ലാവരോടും, ട്രാസ്‌ക് ഏരിയ ഭാരവാഹികൾ , വനിതാവേദി, സബ് കമ്മിറ്റികൾ, കളിക്കളം കുട്ടികൾ, മാധ്യമ പ്രവർത്തകർ, പരസ്യം തന്നു സഹായിച്ചവർ, ലൈറ്റ് &സൗണ്ട് , എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി .