മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യന്‍ അധികൃതര്‍. റഷ്യന്‍ സര്‍ക്കാര്‍ ആസ്ഥാനമായ ക്രെംലിന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പുടിനു പരുക്കില്ലെന്നും അധികൃതര്‍.
/sathyam/media/post_attachments/YBlrPfR5NlVqhhlvH9NU.jpg)
രണ്ടു ഡ്രോണുകള്‍ പ്രയോഗിച്ചെന്നാണ് റഷ്യ പറയുന്നത്. ഇത് 'ഭീകരാക്രമണ'മാണെന്നും വിശേഷണം. റഷ്യന്‍ സൈന്യവും സുരക്ഷാ സേനകളും ചേര്‍ന്നാണ് ആക്രമണം നിര്‍വീര്യമാക്കിയതെന്നും വിശദീകരണം.
സര്‍ക്കാര്‍ ആസ്ഥാനത്ത് ഡ്രോണിന്‍റെ ചില അവശിഷ്ടങ്ങള്‍ വീണെന്നും എന്നാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്രെംലിന്‍ വെബ്സൈറ്റ് അവകാശപ്പെടുന്നു.
ഒരു റഷ്യന്‍ ടെലിഗ്രാം ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ക്രെംലിനില്‍നിന്നു പുക ഉയരുന്നത് വ്യക്തമാണ്. അടുത്തുള്ള കെട്ടിടങ്ങളിലുള്ളവര്‍ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉചിതമായ രീതിയില്‍ ഉചിതമായ സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും റഷ്യ പുറപ്പെടുവിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us