പുടിന്റെ ഭീഷണി വെളിപ്പെടുത്തി ബോറിസ് ജോണ്‍സണ്‍

author-image
athira kk
New Update

ലണ്ടന്‍: താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയ വിവരം ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.
publive-image

Advertisment

കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലായിരുന്നു ഭീഷണി. ബ്രിട്ടനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തുമെന്നായിരുന്നു പുടിന്റെ പരോക്ഷ മുന്നറിയിപ്പ്.

പുടിന്‍ വേഴ്സസ് ദ വെസ്ററ് എന്ന പേരിലുള്ള ബി.ബി.സി ഡോക്യുമെന്ററിയിലാണ് ബോറിസ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍.

നിങ്ങളെ ഉപദ്രവിക്കാന്‍ എനിക്കാഗ്രഹമില്ല, എന്നാല്‍, ഒരു മിസൈല്‍ അയച്ച് എല്ലാം തകര്‍ക്കാന്‍ മിനിറ്റുകള്‍ മാത്രം മതി എന്നായിരുന്നു പുടിന്റെ വാക്കുകളെന്നും ബോറിസ് പറയുന്നു. ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു.

ലോകനേതാക്കള്‍ റഷ്യയെ യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ അന്നു മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയപ്പോള്‍ ബ്രിട്ടനും റഷ്യയും മനഃപൂര്‍വം ഒഴിവാക്കിയിരുന്ന സംഭാഷണ ശകലങ്ങളാണ് ബിബിസിയിലൂടെ ജോണ്‍സണ്‍ വെളിപ്പെടുത്തിയത്.

Advertisment