ബദറുദ്ദീന്‍റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം അമാമ്ര യൂണിറ്റ് നേതാവായിരുന്ന, മുൻപ്രവാസി എ.ആർ ബദറുദ്ദീന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. കല്ലറ കാട്ടുപുറം നെല്ലിടപ്പാറ ഷാലു മൻസിലിൽ താമസക്കാരനായ എ.ആർ ബദറുദ്ദീൻ (71 വയസ്സ്) കഴിഞ്ഞ ദിവസമാണ് വാർദ്ധക്യസഹജമായ അസുഖം മൂലം മരണമടഞ്ഞത്.

Advertisment

publive-image

ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസി ആയിരുന്നു. നവയുഗത്തിന്റെ സജീവപ്രവർത്തകനായ അദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗം അമാമ്ര യൂണിറ്റ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയിരുന്നു.

ഭാര്യ: റഷീദ ബീവി മക്കൾ : ഷൈജു ബി കല്ലറ, ഷാലു, മരുമക്കൾ : സമീറ, ജാസ്മിൻ, മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവാസിയായിരുന്നു ബദറുദ്ദീൻ അന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment