മിസ്സ് അമേരിക്ക 2020 കിരീടം വെര്‍ജിനിയ ബയോകെമിസ്റ്റിന് - പി.പി. ചെറിയാന്‍

New Update

കണക്റ്റിക്കട്ട് : 2020 മിസ്സ് അമേരിക്കാ കിരീടം വിര്‍ജിനിയായില്‍ നിന്നുള്ള ബയോകെ മിസ്റ്റ് കാമിലി സ്കിരിയര്‍ (CAMILLE SCHRIER – 24) കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹി ഗന്‍ സണ്‍ കാസിനോയില്‍ ഡിസംബര്‍ 19ന് നടന്ന സൗന്ദര്യ മത്സരത്തില്‍ സയന്‍സ് എക്‌സ്പി രിമെന്റ് സ്റ്റേജില്‍ അവതരിച്ച് കാണികളുടെ പ്രശംസ നേടിയ താണ് മിസ്സ് അമേരിക്ക സൗന്ദര്യ റാണിയായി കാമിലി തിരഞ്ഞെടുക്കപ്പെടുന്ന തിനുള്ള പ്രധാന കാരണം.

Advertisment

publive-image

തൊണ്ണൂറ്റി ഒമ്പതു വര്‍ഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവ വും നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ മത്സര വിധി നിര്‍ണയമെന്ന് സംഘാടകര്‍ അവ കാശപ്പെട്ടു.മിസ്സ് അമേരിക്കാ മത്സരത്തില്‍ പങ്കെടുത്ത 50 മത്സരാര്‍ത്ഥികളെ പിന്നിലാക്കി യാണ് കാമിലി വിജയിയായത്.ലാബ് കോട്ട് ധരിച്ച് സ്റ്റേജില്‍ നടത്തിയ പരീക്ഷണം വിധി കര്‍ത്താക്കളേയും സ്വാധീനിച്ചു.

publive-image

സയന്‍സില്‍ രണ്ടു അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിയുള്ള കാമിലി വെര്‍ജിനിയ കോമണ്‍ വെല്‍ ത്ത് യൂണിവേഴ്‌സിറ്റിയില്‍ ഫാര്‍മസി ഡോക്ടറേറ്റ് വിദ്യാര്‍ഥിയാണ്.2019 ലെ മിസ്സ് വെര്‍ ജിനിയായില്‍ കാമിലിയെ തിരഞ്ഞെടുത്തിരുന്നു. കാമിലിയുടെ മാതാവ് 2015–ല്‍ നടന്ന മിസ് പെന്‍സില്‍വാനിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തില്‍ വിജയ കിരീടം നേടി യതാണ്. കാമിലിക്ക് 50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് സമ്മാനമായി ലഭിക്കും.

Advertisment