ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒന്നും,രണ്ടും.മൂന്നും സ്ഥാനങ്ങൾ എയ്ഞ്ചല മെര്‍കൽ ക്രിസ്റ്റിന്‍ ലഗാര്‍ഡു , നാന്‍സി പെലോസി എന്നിവർക്കു , ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 34 ാം സ്ഥാനത്ത്.

New Update

ന്യൂയോർക് :ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലും രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസി ഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡുമാണ്. യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തെത്തി .ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 34 ാം സ്ഥാനത്ത്. പട്ടികയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 29 ാമതുണ്ട്.

Advertisment

publive-imagepublive-image

. എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായും പട്ടികയില്‍ ഇടം പിടിച്ചു. മല്‍ഹോത്ര 54ാം സ്ഥാനത്തെത്തിയപ്പോള്‍ മസുംദാര്‍ ഷാ 64ാം സ്ഥാനം സ്വന്ത മാക്കി. എയ്ഞ്ചല മെര്‍ക്കല്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഒന്നാമതെത്തി യത്.ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

publive-image

publive-image

Advertisment