ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ

author-image
athira kk
New Update

ന്യൂയോർക്ക് : ഫൊക്കാനയുടെ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുപ്പത്തിനാല് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ആഘോഷം, ഈ മുഹൂർത്തത്തിൽ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കൂടി എഴുതി ചേര്‍ക്കുന്നു. 1983 മുതലുള്ള ചരിത്രം, ഫൊക്കാനായുടെ പ്രൊജ്ജ്വലമായ അമേരിക്കൻ മലയാളികളുടെ ചരിത്രമാണ്.
publive-image
അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചായിരുന്നു അതിന്റെ പ്രയാണം. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു.

Advertisment

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഈ സന്ദേശത്തിന്റെ നടത്തിപ്പാണ് ഓരോ പ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നത് . ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ പ്രതീക്ഷയായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്. 

ലാളിത്യത്തിലൂടെ നേടുന്ന വിനയത്തിന്റെ മഹോന്നതമായ വിജയമാണ് കാലിത്തൊഴുത്തിന്റെ സന്ദേശം. ദുരിതവും ദുരന്തവും കഷ്ടപ്പാടുകളുമൊക്ക മലപോലെ വളര്‍ന്നതിന്റെയും പരിണത ഭലമാണ് യേശുവിന്റെ തിരുജന്മം. അയല്‍ക്കാരനെ സ്‌നേഹിക്കാനും സ്‌നേഹിച്ചുകൊണ്ട് ശത്രുവിനെ ജയിക്കാനും യേശു നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുമസ് ആഘോഷം ഇത്തരം ക്ഷമയുടേയും ചെറുതാകലിന്റെയും ആഹ്‌ളാദമാണ്.

അമേരിക്കയെ സംബന്ധിച്ച്‌ ക്രിസ്‌തുമസ്‌ ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്‌. അത് വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്‌. കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്‌. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്‌തുമസാഘോഷങ്ങള്‍ക്ക്‌ പുനരാവിഷ്‌ക്കരണം നല്‌കിയത്‌ അമേരിക്കന്‍ ഐക്യനാടുകളാണ്‌.

അമേരിക്കൻ മലയാളികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കിലാണ്.ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുവിന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികൾ ഈ പുണ്യ ദിനം കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവര്ക്കും ഒരിക്കൽ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു.

ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നതിനോടൊപ്പം എല്ലാ ലോക മലയാളികൾക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ് ,പേട്രൺ പോൾ കറുകപ്പള്ളിൽ ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

Advertisment