സഹായ ഹസ്തവുമായി തെലുങ്ക്  യുവ നടൻ സുശാന്ത്

author-image
ഫിലിം ഡസ്ക്
New Update
publive-image

കൊറോണ വൈറസ് ലോകത്തെങ്ങും പടർന്നു പിടിക്കുമ്പോൾ രോഗത്തെ  പ്രതിരോധിക്കാനും ആളുകളെ ചികിത്സിക്കാനും സഹായ ഹസ്തവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തെലുങ്ക് വ്യവസായത്തിലെ ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കുന്നതിനായി നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ തെലുങ്ക് ചലച്ചിത്ര വ്യവസായം കൊറോണ ക്രൈസിസ് ചാരിറ്റി എന്നൊരു സമിതി രൂപികരിച്ചിരുന്നു.നിരവധി താരങ്ങളാണ് ഇതിലേക്ക് സംഭാവനകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ ജോലി നഷ്ടപ്പെട്ട സിനിമ തൊഴിലാളികള്‍ക്കായി തെലുങ്ക് യുവ നായകന്‍ സുശാന്ത് 2 ലക്ഷം രൂപയാണ് ഫണ്ടിലേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. സുശാന്ത് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.‘പരസ്പരം ശ്രദ്ധിക്കേണ്ട സമയമാണിത്. ഈ ചെറിയ പ്രതിസന്ധി മൂലം ദൈനംദിന വേതന സിനി തൊഴിലാളികളുടെ സഹായത്തിനായി കൊറോണ ക്രൈസിസ് ചാരിറ്റി ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ എളിയ സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ സുശാന്ത് ട്വീറ്റ് ചെയ്തു.

Advertisment
actor prakash raj.film
Advertisment