ദമ്മാം: വെറുപ്പും വിദ്വേഷവും പടർത്തി മനുഷ്യമനസ്സുകൾക്കിടയിൽ മതിൽ കെട്ടാൻ തുനിയു ന്നവർ പ്രപഞ്ചത്തിലെ സ്​നേഹത്തെ ഇരുട്ടുകൊണ്ട്​ മറക്കാൻ ശ്രമിക്കുയാണന്ന്​ പ്രശസ്​ത പ്രഭാഷ കനും, ഗായകനുമായ നവാസ്​ പാലേരി പറഞ്ഞു. ദൾഹി കലാപത്തി​െൻറ പശ്​ചാത്തലത്തിൽ സൗദി മലയാളി സമാജം സംഘടിപ്പിച്ച ‘കഥയും കവിതയുമായി പാലേരിക്കൊപ്പം’ എന്ന പരി പാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/FkjsGu2xUwmAm4X93O3u.jpg)
സൗദി മലയാളി സമാജം സംഘടിപ്പിച്ച സർഗ്ഗ സല്ലാപം എന്ന പരിപാടിയിൽ നവാസ്​ പാലേരി സംസാരിക്കുന്നു.
സാഹിത്യം മനുഷ്യ മനസ്സുക​ളിലെ ഇരുട്ടിനെ മായിക്കുന്ന വെളിച്ചമാണന്ന്​ അദ്ദേഹം പറഞ്ഞു. വെറുപ്പ്​ പടരുന്ന ഇടങ്ങളിലെല്ലാം സംഗീതത്തി​െൻറ ഇശലുകൾക്ക്​ സ്​നേഹത്തി​െൻറ പൂക്കളെ വിരിയിക്കാൻ പറ്റും. മനസ്സുകളെ തൊടുന്ന കഥകളും, ഗൃഹാതുരത്വം തുടിക്കുന്ന കവിതകളു മായി പുതിയ കാലത്തി​െൻറ ഇടങ്ങളിൽ സ്​നേഹ മഴപെയ്യിക്കുകയായിരുന്നു നവാസ്​ പാലേരി, അമ്മയെ മറന്നുപോകുന്ന ഇൗ കാലത്ത്​ ഭാഷയെ അമ്മയെ പോലെ സ്​നേഹിക്കുന്ന മലയാളി സമാജങ്ങൾ കാലഘട്ടത്തി​െൻറ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
അൽ അബീർ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷിഹാബ്​ കൊയിലാണ്ടി അധ്യക്ഷ നായി രുന്നു.ഡൾഹി കലാപത്തിൽ മണമടഞ്ഞവരോടുള്ള ആദര സൂചകമായി മൗന പ്രാർത്ഥ നയോ ടെയാണ്​ പരിപാടികൾ ആരംഭിച്ചത്​. യുസുഫ്​ ബഞ്ചാലി , നജ്​മുന്നിസ, ആൽബിൻ ജോസഫ്​, എന്നിവർ ആശംസകൾ അർപ്പിച്ചു.
11 വയസ്സുകാരൻ അസിമി​െൻറ നോവൽ നവാസ്​ പാലേരി കബീറിന്​ കൈമാറി. റഉൗഫ്​ ചാവക്കാട്​ കവിത ആലപിച്ചു. ഫൈസൽ പാലക്കാട്​ സ്വാഗതവും, നിയാസ്​ കുനിയിൽ നന്ദിയും പറഞ്ഞു. അനിൽ റഹീമ, ഷനീബ്​ അബൂബക്കർ, നസീർ പുന്നപ്ര, ഹുസ്​ന ആസിഫ്​, ഷാജി ആലപ്പുഴ ,ഹമീദ്​ കണിച്ചാട്ടിൽ, താജുദ്ദീൻ സോഫിയ ഷാജഹാൻ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us