സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 1.12 ഡോസ് വാക്‌സിന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: 1,12,12,353 ഡോസ് വാക്‌സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,60,035 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസും വിതരണം ചെയ്തു.

45 വയസിന് മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വരെയുള്ളവര്‍ക്ക് 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും കിട്ടി. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 18-44 വയസ്സുള്ളവരില്‍ 12 ശതമാനം പേര്‍ക്കും വാക്‌സിന്‍ കിട്ടി.

കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതില്‍ 77,622 പേര്‍ക്കാണ് രണ്ടാം ഡോസ് കിട്ടിയത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ഇതുവരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതില്‍ നിന്ന് 1,00,69,172 ഡോസ് നല്‍കാന്‍ സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതില്‍ നിന്ന് 8,92,346 ഡോസാണ് വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതില്‍ 4,32,000 ഡോസും സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചതില്‍ 2,08,000 ഡോസുമാണ് നിലവില്‍ സ്റ്റോക്കുള്ളത്.

Advertisment