കൊവിഡ് വാക്‌സിനേഷന്‍: ആദ്യദിനത്തില്‍ രാജ്യത്ത് പങ്കാളികളായത് 1.91 ലക്ഷം പേര്‍; കേരളത്തില്‍ 8062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ രാജ്യത്ത് പങ്കാളികളായത് 1.91 ലക്ഷം പേര്‍. ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യവ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്‌സിനെടുക്കുന്നതില്‍ ആളുകള്‍ക്കുള്ള കാര്യമായ മടിയാണ് എണ്ണം കുറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

×