സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തി: വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി. എൻഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Advertisment

publive-image

സ്വപ്‌നയുടെ വീട്ടിലും ലോക്കറിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. ഇത്രയധികം രൂപ ഇവരുടെ ലോക്കറിൽ  കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്നാണ് ചൂണ്ടിക്കാണിച്ചാണ് എൻ ഐഎ ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.

പണത്തിന്റെ സോഴ്‌സ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ അക്കൗണ്ടുകളുടെ രേഖകളും എൻഐഎ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഈ രേഖകളിലാണ് പലയിടത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വർണത്തെയും കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്.

ദീർഘകാലമായി സ്വപ്‌നയും കുടുംബവും യുഎഇയിലായിരുന്നു. അവിടെ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ സ്വപ്‌നയുടെ പിതാവ് പങ്കാളിയായിരുന്നു. ആ സമയത്ത് വിവാഹത്തിന് സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ സൂക്ഷിച്ചുവച്ചതാണ് സ്വർണവും പണവുമെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

Advertisment