കൊവിഡ് വ്യാപനത്തില്‍ വലഞ്ഞ് ലണ്ടന്‍; രോഗവ്യാപനം 30 പേരില്‍ ഒരാള്‍ക്കെന്ന തോതില്‍; ആശുപത്രികള്‍ നിറയുമെന്ന് മേയര്‍

New Update

publive-image

ലണ്ടന്‍: ലണ്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. 30 പേരില്‍ ഒരാള്‍ക്കെന്ന തോതിലാണ് നഗരത്തിലെ രോഗവ്യാപനം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

Advertisment

അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ അപര്യാപ്തമാകുമെന്നും നിരവധി പേര്‍ മരിക്കുമെന്നും മേയര്‍ പറയുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisment