തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്രസേന കേരളത്തില്‍; വിവിധ ജില്ലകളിലേക്ക് എത്തിയത് പത്ത് കമ്പനി ബിഎസ്എഫ് ജവാന്‍മാര്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Saturday, February 27, 2021

കണ്ണൂര്‍ : തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്രസേന കേരളത്തിലെത്തി. ആദ്യഘട്ടത്തില്‍ ഛത്തീസ്ഗഢില്‍ നിന്നും ഒഡീഷയില്‍ നിന്നുമായാണ് കേന്ദ്രസേന കേരളത്തിലെത്തിയത്. . സ്ഥലത്തെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്താന്‍ കാരണം.

പത്ത് കമ്പനി ബിഎസ്എഫ് ജവാന്‍മാരാണ് വിവിധ ജില്ലകളിലേക്ക് എത്തിയത്. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ബിഎസ്എഫ് ജവാന്‍മാരുടെ അഞ്ച് കമ്പനി ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സുരക്ഷയ്ക്കായുള്ള കേന്ദ്ര സേന കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു.

×