രാജ്യത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. എയിംസിലെ രാജ്കുമാരി അമൃത് കൗര്‍ ഒപിഡി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

12 ആഴ്ചകള്‍ക്കകം ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 1234 ആയി വര്‍ധിപ്പിച്ചതായും രാജ്യത്തെ കൊവിഡ് ബാധിതരില്‍ രണ്ടു ശതമാനം പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment