ഒന്നാം തരംഗത്തില്‍ നിന്ന് പാഠം പഠിച്ചില്ല! കൊവിഡ് രണ്ടാം തരംഗത്തില്‍ യുപിയിലെ ഓരോ ഗ്രാമത്തിലും 10 പേര്‍ വീതമെങ്കിലും മരിച്ചുവെന്ന് ബിജെപി നേതാവ്; യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

New Update

publive-image

ലഖ്‌നൗ: കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് യുപി സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും, രണ്ടാം തരംഗത്തില്‍ ഓരോ ഗ്രാമത്തിലെയും 10 പേര്‍ വീതമെങ്കിലും മരിച്ചുവെന്നും ബിജെപി വര്‍ക്കിംഗ് കമ്മിറ്റിയംഗം രാം ഇഖ്ബാല്‍ സിങ്.

Advertisment

കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ യോഗി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എംഎല്‍എമാരടക്കം നിരവധി ബിജെപി നേതാക്കള്‍ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാ ഇഖ്ബാല്‍ സിങിന്റെ വിമര്‍ശനം.

ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സത്യം പുറത്ത് കാണിച്ചില്ല. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണം. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

Advertisment