അന്തര്‍ദേശീയം

ചൈനയില്‍ 10 നില കെട്ടിടം പണിതത് 28 മണിക്കൂറിനുള്ളില്‍? വീഡിയോ വൈറലാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, June 20, 2021

ബീജിങ്: വെറും 28 മണിക്കൂറിനുള്ളില്‍ 10 നില കെട്ടിടം പണിയാനാകുമോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും, 28 മണിക്കൂറിനുള്ളില്‍ പണിത 10 നില കെട്ടിടം എന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു.

ചൈനയിലെ ഷാങ്ഹാ നഗരത്തിലാണ് കെട്ടിടം നിര്‍മിച്ചത്. പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. മുറികളുള്‍പ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നേരത്തേ ഫാക്ടറിയില്‍ നിര്‍മിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കെട്ടിടം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനും സാധിക്കും.

×