” അച്ഛനും അമ്മയും മടങ്ങിവരാൻ നോക്കിയിരുന്നു. എന്നാൽ അത് പണക്കാർക്കുള്ള ട്രെയിനാണ്. ടിക്കറ്റെടുക്കാൻ ഏഴായിരം രൂപയാകുമെന്നാണ് പൊലീസ് പറഞ്ഞത്. അതിനുള്ള കാശ് ഞങ്ങളുടെ കൈവശം ഇല്ല; . “ഈ കാശൊന്നും നമ്മളെക്കൊണ്ട് താങ്ങാൻ പറ്റില്ല; മൊത്തത്തിൽ ലോക്ക്ഡൗൺ മാറിയതിന് ശേഷമേ ഇനി വരുന്നുള്ളൂ എന്നാണ് അച്ഛൻ അറിയിച്ചത്; ലോക്ക്ഡൗൺ ഒറ്റയ്ക്കാക്കിയ പത്തുവയസുകാരി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ഡല്‍ഹി:  കോവിഡ് 19 ഭയത്തിൽ ആഘോഷങ്ങളില്ലാതെ വീട്ടിൽ കഴിഞ്ഞുകൊണ്ടാണ്  ഈ വർഷത്തെ ഈദ് ആചരിക്കുന്നത്. ഉത്തർപ്രദേശിലെ മഥുരയിലുള്ള സബ എന്ന പത്തുവയസുകാരിക്ക് ഇത് ഒറ്റപ്പെടലിന്റെ ഈദാണ്. തൊഴിലിനായി മുംബൈയിലേക്ക് പോയ മാതാപിതാക്കൾ ലോക്ക്ഡൗണിനെ തുടർന്ന് വരാതായതോടെ അയൽവാസി ഗായത്രിയുടെയും കരുണയിലാണ് സബ കഴിയുന്നത്.

” അച്ഛനും അമ്മയും മടങ്ങിവരാൻ നോക്കിയിരുന്നു. എന്നാൽ അത് പണക്കാർക്കുള്ള ട്രെയിനാണ്. ടിക്കറ്റെടുക്കാൻ ഏഴായിരം രൂപയാകുമെന്നാണ് പൊലീസ് പറഞ്ഞത്. അതിനുള്ള കാശ് ഞങ്ങളുടെ കൈവശം ഇല്ല,” സബ പറഞ്ഞു.

സബയുടെ പിതാവ് മുഹമ്മദ് ഗുലാം ഒരു ഫാക്റ്ററി തൊഴിലാളിയാണ്. ജോലി ചെയ്തിരുന്ന ഫാക്റ്ററിയിൽ വച്ചുണ്ടായ അപകടത്തിൽ അദ്ധേഹത്തിന് തന്റെ രണ്ട് കണ്ണും നഷ്ടപ്പെട്ടു. കമ്പനി ഇതിന്റെ നഷ്ടപരിഹാരമൊന്നും നൽകിയിട്ടില്ല. ഏറെ ബുദ്ധിമുട്ടിയാണ് രണ്ടാമതൊരു ജോലി കിട്ടിയത്.

ലോക്ക്ഡൗണിന് കുറച്ച് ദിവസം മുൻപാണ് ജോലി ആവശ്യത്തിനായി അച്ഛൻ മുംബൈയിലേക്ക് പോകുന്നത്.കൂടെ അമ്മയും ചെന്നു. ലോക്ക്ഡൗൺ ആയതോടെ ഇരുവർക്കും മടങ്ങിവരാൻ പറ്റാതായി. “ഈ കാശൊന്നും നമ്മളെക്കൊണ്ട് താങ്ങാൻ പറ്റില്ല. മൊത്തത്തിൽ ലോക്ക്ഡൗൺ മാറിയതിന് ശേഷമേ ഇനി വരുന്നുള്ളൂ എന്നാണ് അച്ഛൻഅറിയിച്ചത്’ സബ പറഞ്ഞു.

സബയെ സംരക്ഷിക്കുന്ന അയൽവാസി ഗായത്രിയുടെ ഭർത്താവ് കരിമ്പ് ജ്യൂസ് വിൽപ്പനകാരണാണ്. ലോക്ക്ഡൗണായതോടെ വരുമാനമില്ല. തങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുന്നതെന്ന് ഗായത്രി പറഞ്ഞു.

×