/sathyam/media/post_attachments/joBZG25S8EXfY2sUFp7E.jpg)
അമേരിക്കൻ സ്വദേശിനി കോർട്ട്നി റോജേഴ്സ് എന്ന 36 കാരിക്ക് 2008 ൽ ക്രിസ് റോജേഴ്സിനെ വിവാഹം കഴിച്ചശേഷം ഇതുവരെ 10 കുട്ടികൾ ജനിക്കുകയുണ്ടായി. ആദ്യത്തെ അവരുടെ ഗർഭം അലസിപ്പോയിരുന്നു. 2010 ലാണ് ആദ്യത്തെ കുഞ്ഞു പിറന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ കേവലം 9 മാസം മാത്രമാണ് കോട്ട്നി റോജർസ് ഗർഭാവസ്ഥയിലല്ലാതിരുന്നിട്ടുള്ളത്. ഇപ്പോഴവർ വീണ്ടും ഗർഭിണിയാണ്. അടുത്ത മാസം (നവംബർ 16 ന്) അവർ 11 മത്തെ കുഞ്ഞിന് ജന്മം നൽകും.
/sathyam/media/post_attachments/VK2d8AWE1TilBXqLh8qu.jpg)
പിന്നീട് ഒരിക്കൽക്കൂടി അവർ ഗർഭിണിയാകും 12 മത്തെ കുഞ്ഞിനുവേണ്ടി. അതാണ് ആത്യന്തിക ലക്ഷ്യം 12 മക്കൾ.
ഇപ്പോഴുള്ള കുട്ടികളിൽ 6 ആണും നാല് പെണ്ണുമാണുള്ളത്. എല്ലാവരുടെയും പേരുകളും ഇംഗ്ളീഷ് അക്ഷരമായ 'C' യിലാണ് തുടങ്ങുന്നത്. Clint, Clay, Cade, Callie, Cash, ഇരട്ടകളായ Colt ഉം Case ഉം , Calena, Caydue, Coralee എന്നിങ്ങനെയാണ് പേരുകൾ.
കോർട്ട്നിയും ഭർത്താവ് ക്രിസും ചേർന്നാണ് പേരുകൾ തെരഞ്ഞെടുക്കുന്നത്. വരാൻ പോകുന്ന രണ്ടുകുട്ടികൾക്കുള്ള പേരുകളും അവർ കണ്ടുപിടിച്ചിട്ടുണ്ട്.
/sathyam/media/post_attachments/7EMfP0NhZiJn0yy0SkiK.jpg)
താനും ഭർത്താവും 12 കുട്ടികളുമടങ്ങുന്ന 14 പേരുള്ള സംതൃപ്തകുടുംബമാണ് തൻ്റെ ലക്ഷ്യമെന്ന് കൊട്ട്നി പറയുന്നു. 12 കുട്ടികൾ എന്ന ലക്ഷ്യത്തിനുപിന്നിലൊരു കഥയുണ്ട്.
ജോർജിയിലിലെ ചർച്ചിൽ ഇരുവരും വിവാഹിതരായി പുറത്തിറങ്ങിയപ്പോൾ ക്രിസ് അവളോട് പറഞ്ഞു. "എൻ്റെ അമ്മയ്ക്ക് ഞങ്ങൾ 10 മക്കളാണ്. നമുക്കെത്ര വേണം" ?
ചോദ്യം കേട്ട് അമ്പരന്നുനിന്ന കോർട്ട്നിയോട് ക്രിസ് തമാശരൂപേണ പറഞ്ഞു 'ഒരു ഡസനാകാം അല്ലേ ?' ഇരുവരും ഫലിതരൂപേണ അപ്പോൾ ചിരിച്ചെങ്കിലും കോർട്ട്നി അത് കാര്യമായെടുത്തു.
"യെസ് നമുക്ക് 12 കുട്ടികൾ വേണം". കോർട്ട്നിയുടെ ആ ഉറച്ച തീരുമാനത്തെ ക്രിസ് എതിർത്തില്ല.
/sathyam/media/post_attachments/JCsuziNc5eV9fEuYovJC.jpg)
ഇത്രയും കുട്ടികളെ വളർത്തുന്നതും പഠിപ്പിക്കുന്നതും വലിയ യത്നമാണെന്നാണ് ഇരുവരുടെയും അഭിപ്രായം. ഒരു വർഷത്തിൽ വളരെ ബുദ്ധിമുട്ടി ഒരു പകലും ഒരു രാത്രിയുമാണ് തങ്ങൾ പൂർണ്ണമായും അവധിയെടുക്കുന്നതെന്നും ഈ കോലാഹലപൂർണ്ണമായ ജീവിതം തങ്ങൾ പരമാവധി ആസ്വദിക്കുകയാണെന്നും അവർ പറയുന്നു.
ആഹാരത്തിനായി ഒരു മാസം അവർ ചെലവഴിക്കുന്നത് 1200 ഡോളറാണ് (ഏകദേശം 88,000 രൂപ) ക്രിസ്തുമസ്സ് കാലത്ത് ഇവർക്ക് സമ്മാനങ്ങൾക്കായി 10,000 ഡോളർ പ്രത്യേകം മാറ്റി വയ്ക്കുന്നുണ്ട്.
കുട്ടികളുടെ പരിചരണവും ചെലവുകളും ധനാഢ്യനായ ക്രിസിന് വലിയ പ്രശ്നമല്ലെങ്കിലും ഇത്രയും കുട്ടികളെ വളർത്തി വലുതാക്കി പ്രാപ്തരാക്കുക എന്നത് ഇരുവർക്കും ഒരു വെല്ലുവിളിതന്നെയാണ്. ആ വെല്ലുവിളിയാണ് അവരിപ്പോൾ ഏറ്റെടുത്തിരിക്കുന്നതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us