ദേശീയം

പൊലീസിനെ ലക്ഷ്യം വച്ച് ഐഇഡി സ്ഥാപിച്ചു, അപകടത്തില്‍പ്പെട്ടത് സിവിലിയന്‍ വാഹനം; ഛത്തീസ്ഗഡിലെ ഘോട്ടിയയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 5, 2021

ഘോട്ടിയ; ഛത്തീസ്ഗഡിലെ ഘോട്ടിയയിൽ വ്യാഴാഴ്ച മാവോയിസ്റ്റുകൾ നടത്തിയ ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു .രണ്ട് പേരുടെ നില ഗുരുതരമാണ്‌.

സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള മലേവാധി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘോട്ടിയ ഗ്രാമത്തിൽ നാരായൺപൂരിനെയും ദന്തേവാഡയെയും ബന്ധിപ്പിക്കുന്ന നിർമാണ പാതയിൽ രാവിലെ 7:35 നാണ് സംഭവം. ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പിടിഐയോട് പറഞ്ഞു.

നാരായൺപൂരിൽ നിന്നും ദന്തേവാഡയിലേക്ക് പോവുകയായിരുന്ന ഒരു ബൊലേറോയാണ് ആക്രമണത്തിന് ഇരയായത്‌. ഒരു സ്ത്രീ ഉൾപ്പെടെ 12 യാത്രക്കാർക്കും പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ സുരക്ഷാ സേന ഉടൻ തന്നെ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകൾ പോലീസിനെ ലക്ഷ്യമിട്ടാണ് ഐഇഡി സ്ഥാപിച്ചത്, എന്നാൽ, സിവിലിയൻ വാഹനം ഇതില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌.

 

 

×