കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചരിപ്പിച്ച 15 പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 15, 2021

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്ന് എഴുതിയ പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

×