സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 118 ആയി 15 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു .

New Update

ദമ്മാം: സൗദിയിൽ കൊറോണ വൈറസ് (COVID-19) 15 ഓളം പുതിയ കേസുകൾ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്തോനേഷ്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള രണ്ട് പൗരൻമാരുടെ രോഗബാധ സ്ഥിരീകരിച്ചു ഇവരെ  റിയാദിലെ ആരോഗ്യ കേന്ദ്രത്തിലാണ് ക്വാറൻറ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

മുന്‍പ് റിപ്പോര്‍ട്ട്‌ ചെയ്ത കൊറോണ ബാധിതരുമായി ബന്ധപെട്ട ആളുകളില്‍  അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തീഫിലെ ആരോഗ്യ ക്വാറെന്റ് കേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. സ്പെയിന്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇദേഹത്തെ അല്‍ ഖോബാറിലെ  ആരോഗ്യ കേന്ദ്രത്തിലാണ് ക്വാറൻറേറ്റ് ചെയ്തിരിക്കുന്നത്.

രോഗ ബാധിച്ച സ്പെയിനിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും വന്ന രണ്ട് വനിതാ സ്വദേശികളെ . ദഹ്‌റാനിലെ ആരോഗ്യ കേന്ദ്രത്തിലാണ്  ക്വാറൻറ് ചെയ്തിട്ടുള്ളത് . രണ്ട് സ്ത്രീ-പുരുഷ സ്വദേശികൾക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യത്തേത് ഇറാനിൽ നിന്നും രണ്ടാമത്തേത് ഇറാഖിൽ നിന്നുമാണ്. രണ്ട് കേസു കളും ഖത്തീഫിലെ ആരോഗ്യ കേന്ദ്രത്തിലാണ്.

ഈജിപ്തിൽ നിന്ന് വരുന്ന ഒരു സ്വദേശി പൗരന് ദമാമിലെ ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരീകരിക്ക പ്പെട്ട കേസുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സ്വിറ്റ്സർ ലൻഡിൽ നിന്നും വന്ന രണ്ട് പുരുഷ സ്വദേശികൾക്കും വൈറസ്‌ ബാധയുണ്ടെന്ന്‍ അറിയിപ്പില്‍ പറയുന്നു. ജിദ്ദയിലെ ആരോഗ്യ കേന്ദ്രത്തിലാണ് ഇവരെ ക്വാറൻറ്ചെയ്‌തിട്ടുള്ളത് .

രാജ്യത്ത് നോവൽ കൊറോണ വൈറസിന്റെ (COVID-19) രജിസ്റ്റർ ചെയ്ത കേസുകളുടെ ആകെ എണ്ണം 118 കേസുകളാണെന്നും മൂന്ന് കേസുകൾ വീണ്ടെടുക്കപ്പെട്ടതായും ബാക്കി കേസുകൾ നിലവിൽ ആരോഗ്യ ക്വാറൻറ് കാര്യാലയങ്ങളിൽ നിരീക്ഷണത്തിലാന്നെന്നും  ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നു കണ്ടെത്തിയ  കൊറോണ കേസുകളിലൊന്ന് ഗുരുതരമായ കേസാണെന്ന് മന്ത്രാലയം ചൂണ്ടി ക്കാട്ടി, എന്നാല്‍ ആശങ്ക പെടാനില്ലന്നും അറിയിപ്പില്‍ പറയുന്നു. കൊറോണ വൈറസ്‌  അഭ്യൂഹ ങ്ങളിൽ വിശ്വസിക്കരുതെന്നും COVID-19 നെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ആരോഗ്യ കേന്ദ്രത്തിലെ  (937) എന്ന നമ്പറില്‍  ആശയവിനിമയം നടത്താൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് രാജ്യങ്ങളില്‍ പടര്‍ന്നത് ആശങ്ക  ഉളവാക്കുന്നതാണ്. എങ്കിലും വൈറസ്‌ തടയാനുള്ള ത്രീവ ശ്രമങ്ങളിലാണ് ലോകരാജ്യങ്ങളെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടി കാണിച്ചു.

Advertisment