വീട്ടില്‍ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗില്‍ പരിശീലനം നടത്തവെ കയര്‍ കഴുത്തില്‍ കുരുങ്ങി 15കാരന് ദാരുണാന്ത്യം; മരിച്ചത് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്റെ മകന്‍; സംഭവം തൃശൂരില്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, July 4, 2020

തൃശൂർ: കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്റെ മകന്‍ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി  മരിച്ചു. 15കാരനായ ശ്രീദേവൻ ആണു മരിച്ചത്. കീരാലൂർ സൽസബീൽ ഗ്രീൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

സ്‌കൂൾ അവധിയെ തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശ്രീദേവൻ വീടിന്റെ മുകളിലെ നിലയിൽ ബോക്സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചു കൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. അമ്മയുടെ മാതാപിതാക്കൾ മാത്രമാണു അപകടമുണ്ടായപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഒല്ലൂർ പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ  ഹരികുമാറിന്റെ മകനാണ് ശ്രീദേവൻ. എംജി യുണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനാണ് ഹരികുമാർ. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ. സംസ്കാരം പിന്നീട്.

×