ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക ജോലിക്കാരെ വില്‍പ്പന നടത്തിയ 150 പ്രവാസികള്‍ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. 2019 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കാണ് ഇത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടപടികള്‍ ശക്തമാക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Advertisment
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ പ്രവാസികളാണ് ഇവരില്‍ അധികവും. ഇത്തരം സംഘങ്ങള്‍ മന്ത്രാലയത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
ഗാര്‍ഹിക ജോലിക്കാരെ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് കൂടുതല്‍ പണം വാങ്ങി മറ്റ് സ്‌പോണ്‍സര്‍മാര്‍ക്ക് വില്‍ക്കുകയുമാണ് ഇവര്‍ ചെയ്തു വരുന്നതെന്നും മന്ത്രാലയം കണ്ടെത്തി.