ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ആഗ്ര: യുവാവിനൊപ്പം ഫോട്ടോയെടുത്ത മകളെ അച്ഛൻ കൊലപ്പെടുത്തി. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തെ തുടർന്നാണ് 16കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്.
Advertisment
ആഗ്രയ്ക്കടുത്ത് പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ 15 മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന 14ാമത്തെ ദുരഭിമാന കൊലയാണിത്. പ്രതിക്ക് മൂന്ന് പെൺമക്കളും നാല് ആൺമക്കളുമാണ് ഉള്ളത്. ഇവരിൽ ഒരാളാണ് കൊല്ലപ്പെട്ടത്.
ജൂണിൽ മകളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതി പ്രണയത്തിലാണെന്ന് കരുതിയ ഇയാൾ അപമാനം ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പാടിയാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു.