Advertisment

മോക്ക് വോട്ടിങ്ങിനിടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ചെയ്തത് 9 വീതം വോട്ട് ; എണ്ണിയപ്പോള്‍ ബി.ജെ.പിക്ക് 17; ഇതെന്ത് കൊള്ളയെന്ന് വോട്ടര്‍മാര്‍ ; വോട്ടിങ് യന്ത്രം മാറ്റി തടിയൂരി തെരഞ്ഞെടുപ്പു കമ്മീഷന്‍

New Update

പനാജി: മോക്ക് വോട്ടിങ്ങിനിടെ 9 വോട്ടുകള്‍ ചെയ്തിടത്ത് ബി.ജെ.പിക്ക് ലഭിച്ചത് 17 വോട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വോട്ടിങ് യന്ത്രം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷന്‍ തടിയൂരി.

Advertisment

publive-image

ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും ഒമ്പതു വീതം വോട്ടുകളാണ് മോക്ക് വോട്ടിങ്ങില്‍ അനുവദിച്ചത്. എന്നാല്‍ വോട്ട് എണ്ണി നോക്കിയപ്പോള്‍ ബി.ജെ.പിക്ക് 17 കോണ്‍ഗ്രസിന് ഒമ്പത് എ.എ.പിക്ക് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്ന് എന്ന നിലയിലായിരുന്നു.

ഇത് കൊള്ളയാണെന്നാണ് ഗോവയിലെ എ.എ.പി നേതാവ് എല്‍വിസ് ഗോംസ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. ഇത് നാണംകെട്ട തെരഞ്ഞെടുപ്പ് എന്നാണഅ അദ്ദേഹം വിശേഷിപ്പിച്ചത്.

‘നാണംകെട്ട തെരഞ്ഞെടുപ്പ് ഗോവയില്‍ 31 എ.സി, 34 എ.സി ബൂത്തുകളില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും ഒമ്പതു വോട്ടുകള്‍ അനുവദിച്ച് മോക്ക് പോള്‍ നടത്തി. വോട്ടെണ്ണിയപ്പോള്‍ ബി.ജെ.പിക്ക് 17, കോണ്‍ഗ്രസ് ഒമ്പത്, എ.എ.പി എട്ട്, സ്വതന്ത്രര്‍ ഒന്ന് എന്ന നിലയിലാണ്.’ എന്നാണ് എല്‍വിസിന്റെ ട്വീറ്റ്.

Advertisment