New Update
/sathyam/media/post_attachments/YjgDjuhE5WaQfwPFU1Er.jpg)
ന്യുയോര്‍ക്ക്: സ്പാനിഷ് ഫ്‌ളൂവിനെക്കാള്‍ അപകടകാരിയായി കൊവിഡ് 19 മാറിയേക്കാമെന്ന് ജാമാ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Advertisment
സ്പാനിഷ് ഫ്‌ളൂവിന്റെ മൂര്‍ധന്യാവസ്ഥയില്‍ കണ്ടതിന് സമാനമായ മരണത്തിന്റെ ആനുപാതം കൊവിഡിന്റെ ആരംഭത്തിലും കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജെറെമി ഫോസ്റ്റ് പറയുന്നു. ന്യുയോര്‍ക്ക് നഗരത്തിലെ മരണനിരക്കുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
ഇതിനായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും ന്യുയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്ഡ് മെന്റല്‍ ഹൈജീന്റെയും യുഎസ് സെന്‍സസ് ബ്യൂറോയുടെയും കണക്കുകള്‍ പഠനത്തിനായി ഉപയോഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us