ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
കശ്മീര്‍: കശ്മീര്‍ താഴ്വരയിലെ 190 സ്കൂളുകളില്‍ തിങ്കളാഴ്ച തുറന്നത് 95 എണ്ണം മാത്രം. കുട്ടികള്‍ എത്താതിരുന്നതോടെ അനാഥമായ അവസ്ഥയിലാണ് ശ്രീനഗറിലെ ചില സ്കൂളുകള്‍.
Advertisment
ജമ്മുവില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കശ്മീരില്‍ രക്ഷിതാക്കള്‍ സ്കൂളിലേക്ക് വിദ്യാര്‍ഥികളെ അയക്കാന്‍ മടിക്കുന്നതിനാല്‍ പല സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്.
കശ്മീരില്‍ സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഷാഹിദ് ഇഖ്ബാല്‍ ചൗധരി വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥറുമായും സ്കൂളുകളുടെ മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു.