ഡൽഹി : ഡൽഹി കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ 2 വയസ്സുള്ള മകനും കോവിഡ് സ്ഥിരീകരിച്ചു. 8 മാസം ഗർഭിണിയായ നഴ്സിനു നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി. ഇതിൽ 10 പേർ മലയാളികളാണ്.മലയാളി നഴ്സിന്റെ ഭർത്താവിനെയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്.
/sathyam/media/post_attachments/htvcjB092KiAgxy3oJ3h.jpg)
കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ യുപി സ്വദേശിയായ ഡോക്ടർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും യുകെയിൽ നിന്നെത്തിയിരുന്നു. ഇവരിൽ നിന്നാണു രോഗം പിടികൂടിയതെന്നാണു വിവരം.
4 രോഗികൾക്കും ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനിടെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ പലരുടെയും രണ്ടാം പരിശോധനാ ഫലം നെഗറ്റീവാണെന്നത് ആശ്വാസമായിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം ഡൽഹിയിൽ 51 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. അതനുസരിച്ചു ആകെ കേസുകൾ 1561. മുപ്പതു പേർ രോഗബാധിതരായി മരിച്ചു.