ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു ; വിഷം അകത്തുചെന്ന നിലയില്‍ അമ്മ ആശുപത്രിയില്‍

ന്യൂസ് ബ്യൂറോ, മലപ്പുറം
Wednesday, October 23, 2019

കാസര്‍കോട്: ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  രണ്ടു വയസ്സുകാരി മരിച്ചു. വിഷം അകത്തുചെന്ന നിലയില്‍ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നായന്മാര്‍മൂല പെരുമ്പളക്കടവ്  റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്‍-റുമൈസ ദമ്പതികളുടെ മകള്‍  ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

വിഷം അകത്തു ചെന്ന റുമൈസ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണു കുട്ടിയെ ഛര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി കട്ടിലില്‍ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ പൊലീസിനു മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തി.

×