ഇന്ത്യയടക്കമുള്ള അഞ്ചു രാജ്യങ്ങളില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സൈബറാക്രമണം നടത്താന്‍ സാധ്യത; ലക്ഷ്യമിടുന്നത് 50 ലക്ഷത്തിലേറെ വ്യക്തികളെയും വ്യവസായ സ്ഥാപനങ്ങളെയും; 20 ലക്ഷം ഇന്ത്യക്കാരുടെ കോണ്‍ടാക്ടുകള്‍ കൈവശമുണ്ടെന്ന് ഹാക്കര്‍മാര്‍

author-image
ടെക് ഡസ്ക്
New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സൈബറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

Advertisment

ഇന്ത്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ 50 ലക്ഷത്തിലേറെ വ്യക്തികളെയും വ്യവസായ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ലസാറസ് എന്ന സംഘമാണ് ആക്രമണം നടത്തുകയെന്ന് സെഡ് ഡി നൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് 19 വിഷയമാക്കിയുള്ള ഇമെയില്‍ ഫിഷിങിലൂടെ സാമ്പത്തിക ലാഭമാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. ഇമെയില്‍ വഴി വ്യാജവെബ്‌സൈറ്റുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചായിരിക്കും തട്ടിപ്പ് നടത്തുന്നതെന്ന് സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനം സൈഫര്‍മ പറഞ്ഞു.

ജപ്പാനില്‍ നിന്നുള്ള 11 ലക്ഷം പേരുടെയും ഇന്ത്യയില്‍ നിന്നുള്ള 20 ലക്ഷം പേരുടെയും യുകെയിലെ 180000 വാണിജ്യ സ്ഥാപനങ്ങളുടെ കോണ്‍ടാക്ടുകളും കൈവശമുണ്ടെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്.

Advertisment