ക്രിസ്മസ് കാലത്ത് കേരളം കുടിച്ചത് 230 കോടിയുടെ മദ്യം; വിൽപനയിൽ മുന്നിൽ കൊല്ലം ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റ്

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്നു ദിവസങ്ങളിൽ സംസ്ഥാനത്ത് വിൽപന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്.

കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്ലറ്റാണ് വിൽപനയിൽ മുന്നിൽ, 68.48 ലക്ഷം. 65.07 ലക്ഷം വിൽപനയുമായി തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.

ഇത്തവണയും റം ആണ് വിൽപ്പനയിൽ മുന്നിൽ. 267 ഔട്ട്ലറ്റുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും കോർപറേഷൻ തീരുമാനിച്ചിരുന്നു.

Advertisment