New Update
Advertisment
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി 23.36 ശതമാനമായി ഉയർന്നു. ഡല്‍ഹിയില്‍ വരാന്ത്യ കർഫ്യൂ തുടരുകയാണ്.
ആശുപത്രികളില്‍ കിടക്കകള്‍, ഓക്‌സിജന്‍, മരുന്ന് എന്നിവയുടെ ലഭ്യത വളരവേഗം കുറഞ്ഞുവരികയാണെന്നും ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.