ഓക്‌സിജന്‍ ലഭിക്കാതെ കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 24 രോഗികള്‍; 23 പേരും കൊവിഡ് രോഗികള്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, May 3, 2021

ബെംഗളൂരു: ഓക്‌സിജന്‍ ലഭിക്കാതെ കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത് 24 രോഗികള്‍. ഇതില്‍ 23 പേരും കൊവിഡ് രോഗികളാണ്. ഞായറാഴ്ച രാത്രി 12.30-നും 2.30-നും ഇടയിലാണ് ഓക്‌സിജന്‍ വിതരണം നിലച്ചത്. ആശുപത്രിയില്‍ 144 രോഗികളാണ് ഉണ്ടായിരുന്നത്.

അതേസമയം, മുഴുവന്‍ മരണങ്ങളും ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലമല്ലെന്നും സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും ചാമരാജ് ജില്ലാ ചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.

×