റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 290 പേർ 411 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.31 ശതമാനമായി ഉയർന്നു. അതേസമയം 18 കോവിഡ് മരണവും സ്ഥിരീകരിച്ചു. 63 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/Vw27IPVmL6014cySJ9l4.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ പതിനെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 90,54,508 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 56,691 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, മദീന 29, ഹൈല്‍ 24, ജിദ്ദ 13, മക്ക 12 തുടങ്ങി സൗദിയിലെ 65 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6,983 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 808 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 354,208 ഉം മരണ നിരക്ക് 5710 ഉം രോഗമുക്തി നേടിയവര്‍ 341,515 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചു കോടി അറുപത് ലക്ഷത്തിന് മുകളിലാണ് ഇതുവരെ, 1,346,296 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 39,086,014 ആയി. ചികിത്സയിലുള്ളവര്‍ 15,645,604 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
/sathyam/media/post_attachments/nQMliputy4869r9BSI3X.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us